ക്ഷേത്രങ്ങളില്‍ പുരുഷന്മാര് മേല്‍വസ്ത്രം ഒഴിവാക്കേണ്ടതില്ലെന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും സ്വാമി സച്ചിദാനന്ദയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി NSS. ഹിന്ദുക്കള്‍ക്കു മാത്രമാണോ ഇത്തരം വ്യാഖ്യാനങ്ങളെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. പുരുഷന്മാര് ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രം ഒഴിവാക്കണമെന്ന വ്യവസ്ഥ അന്ധവിശ്വാസമാണെന്നും ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ അതൊഴിവാക്കണമെന്നും ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ കഴിഞ്ഞ ദിവസം ശിവഗിരി സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എല്ലാ ക്ഷേത്രങ്ങളും ഈ നിര്‍ദേശം ഭാവിയില്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച മുഖ്യമന്ത്രി സ്വാമിയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നാണ് സുകുമാരന്‍ നായര്‍ ഇന്നു വിമര്‍ശിച്ചത്.