പെന്‍ഷന്‍ കിട്ടാത്തവരുടെ കലിപ്പോ പോരാളി ഷാജിമാരുടെ കുത്തിത്തിരിപ്പോ? ഭരണമുന്നണിക്ക് കിട്ടിയ തിരിച്ചടിയാണ് ലോക്സഭാ ഇലക്ഷന്‍ ഫലം വന്ന അന്നുമുതല്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. തിരുത്തല്‍ വേണമെന്ന് പാര്‍ട്ടി സെക്രട്ടറി മുതല്‍ മുതിര്‍ന്ന നേതാക്കള്‍ എല്ലാം തുറന്ന് പറയുമ്പോഴും ഇടത് മുന്നണി തോറ്റതിനേക്കാള്‍ ബിജെപിയുടെ വളര്‍ച്ചയാണ് ഗൗരവതരം എന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. തന്‍റെ സര്‍ക്കാരിനെതിരായി ഭരണവിരുദ്ധ വികാരമില്ല എന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ ഉറച്ച വിശ്വാസവും. ഹിദ്ധു വര്‍ഗീയവാദികളും മുസ്ലീം വര്‍ഗീയവാദികളും ചേര്‍ന്നാണ് ഇടതുമുന്നണിയെ പരാജയപ്പെടുത്തിയതെന്ന് പാലക്കാട് തോറ്റ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘന്‍ പറയുന്നു. യഥാര്‍ഥത്തില്‍ ഇടുപക്ഷത്തെ തകര്‍ക്കുന്നതാരാണ് ?