TOPICS COVERED

മെക് 7 വ്യായാമകൂട്ടായ്മയെച്ചൊല്ലിയുള്ള വിവാദത്തില്‍ സി.പി.എം മലക്കം മറിയുമ്പോള്‍ ബി.ജെ.പി. ചോദ്യങ്ങള്‍ കടുപ്പിച്ച് രംഗത്തെത്തി. വ്യായാമകൂട്ടായ്മയില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുകാരും ജമാഅത്തെ ഇസ്ലാമിയുമാണ് എന്നാദ്യം പറഞ്ഞ പി.മോഹനന്‍, ഇപ്പോള്‍ മെക് 7നോട് എതിര്‍പ്പില്ല എന്ന് മലക്കം മറിഞ്ഞതെന്തുകൊണ്ട് എന്നാണ് ബി.ജെ.പിയുടെ ചോദ്യം. മെക് 7 ന് എതിരായ വിമർശനം പിൻവലിച്ച്  സുന്നി എ.പി വിഭാഗവും നിലപാടു മാറ്റി. മുസ്‌ലിംകള്‍ ഉള്‍പ്പെട്ട കൂട്ടായ്മകളെ സംശയമുനയില്‍ നിര്‍ത്തരുതെന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണ് മലക്കം മറിച്ചിലുകള്‍. .കൗണ്ടര്‍പോയന്‍റ് ചര്‍ച്ച ചെയ്യുന്നു. മെക് 7ല്‍ സംശയങ്ങള്‍ തീര്‍ന്നോ?

ENGLISH SUMMARY:

Counter point discuss about mec7 controversy