വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദം സി.പി.എമ്മിനെ തിരിഞ്ഞുകുത്തുകയാണ്. കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചത് ലീഗ് പ്രവർത്തകൻ ഖാസിം അല്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ സിപിഎം പ്രതിരോധത്തിലായിക്കഴിഞ്ഞു. സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച കെ.കെ.ലതിക മാപ്പുപറയണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. പൊലീസ് പലതും മറച്ചുവയ്ക്കുകയാണെന്നും മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍ ഷാഫി ആരോപിക്കുന്നു. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡി.സി.സിയും, വര്‍ഗീയ കലാപത്തിനുള്ള ശ്രമമായിരുന്നു എന്ന് കെ.കെ.രമയും പ്രതികരിച്ചു. ആരുടെ കുബുദ്ധിയിലുദിച്ചതാണ് ഈ ഹീനമായ പ്രചാരണാശയം? അവരെ സംരക്ഷിക്കുന്നതാരാണ്?