ലോക്സഭ തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കാന്‍ അഞ്ച് ദിവസം നീളുന്ന സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ക്ക് തുടക്കമായിരിക്കുന്നു. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും തിരുത്താന്‍ പാര്‍ട്ടി ശ്രമിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ചോദ്യങ്ങളുമായി തോമസ് ഐസക് കൂടി രംഗത്തെത്തുന്നതും ഇന്ന്് നമ്മള്‍ കണ്ടു. അഴിമതി ആക്ഷേപങ്ങള്‍ ഉള്‍പ്പെടെ ജനരോഷം ഉയര്‍ത്തിയത് എന്തൊക്കെയെന്ന് പരിശോധിക്കണമെന്നാണ് തോമസ് ഐസക് പറയുന്നത്. ഇരുമുന്നണികളുടെയും മുസ്ലീം പ്രീണനം കണ്ടപ്പോൾ ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കണ്ടെന്നും ഇതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമെന്നും പറയുന്നു വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പരാജയ കാരണമെന്നും മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ വീണ്ടും വിമര്‍ശനം. ഇതില്‍ ഏതൊക്കെ തിരുത്തണമെന്ന് തിരിച്ചറിയുന്നുണ്ടോ സിപിഎം?