Counter-Point-HD-

ടി പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കൈ കഴുകിയിരിക്കുകയാണ് സർക്കാർ. മാധ്യമങ്ങൾ വാർത്ത പുറത്തുവിടുകയും സംഗതി വിവാദമാവുകയും ചെയ്തതോടെയാണ് നടപടി.

 

ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിനെ മറികടന്നാണ് ജയിൽ അധികൃതർ നടപടികളുമായി മുന്നോട്ട് പോയതെന്നാണ് സർക്കാർ വാദം. നിയമവിരുദ്ധമായി ഒന്നും സർക്കാർ ചെയ്യില്ല എന്ന് നിയമസഭയിൽ പറഞ്ഞത് ആഭ്യന്തരമന്ത്രിയല്ല, പാർലമെന്ററികാര്യ മന്ത്രിയാണ്. ഇതേ വിഷയത്തിൽ നേരത്തെ മറുപടി പറഞ്ഞത് സ്പീക്കർ ആയിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ മൗനം അതിശയിപ്പിക്കുന്നതാണ്.

കൊടും ക്രിമിനലുകളെ സംരക്ഷിക്കാനുള്ള നീക്കത്തിൽ സർക്കാരിന്റെ കൈകൾ ശുദ്ധമാണെന്ന് വാദം വിശ്വസനീയമോ. ഉദ്യോഗസ്ഥരോ ഉത്തരവാദികൾ?