നവകേരള സദസിനുനേരെ പ്രതിഷേധിച്ചവരെ ഹെല്‍മെറ്റും ചെടിച്ചട്ടിയുമൊക്കെയായി നേരിട്ട ഡി.വൈ.എഫ്.ഐ. രീതി ‘ രക്ഷാ പ്രവര്‍ത്തനമെന്ന’ പഴയ നിലപാട് ഇന്നും തിരുത്തിയിട്ടില്ല മുഖ്യമന്ത്രി. ഇന്ന് ഈ നിലപാട് സഭയിലതാവര്ത്തിച്ച മുഖ്യമന്ത്രി കേരളത്തെ ബോധ്യപ്പെടുത്തുന്നത് എന്താണ്. ? ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും താനും പാര്‍ട്ടിയും നന്നാവില്ലെന്ന് മുഖ്യമന്ത്രി സ്വയം പ്രഖ്യാപിച്ചെന്ന് പ്രതിപക്ഷം. അങ്ങനെയാണോ ? രാജാവല്ല ജനപ്രതിനിധിയാണെന്ന് മുഖ്യമന്ത്രി മറക്കരുതെന്ന് പ്രതിപക്ഷ നേതാവ്. രാജാവല്ല, ജനങ്ങളുടെ ദാസനെന്ന് മുഖ്യമന്ത്രിയും. സഭയിലെ വാക്പോരില്‍ ഇത്രവരെ കേട്ട ഈ ദിവസം കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു.. നാട് കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും രാജാവിനെയോ ജനത്തിന്റെ ദാസനേയോ ?