പ്രതിപക്ഷനേതാവായി രാഹുല്‍ ഗാന്ധിയുടെ കന്നിപ്രസംഗം പാര്‍ലമെന്റില്‍ തീ പടര്‍ത്തി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കം ഭരണപക്ഷത്തെ പ്രമുഖരെല്ലാം രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ തടസവാദവുമായി എഴുന്നേറ്റു. ഹിന്ദുക്കളെന്ന പേരില്‍ ചിലര്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിയെ ഹിന്ദുക്കളെ അവഹേളിച്ചുവെന്ന ആരോപണവുമായി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചെങ്കിലും രാഹുല്‍ ഗാന്ധി വഴങ്ങിയില്ല.

വിദ്വേഷപ്രസംഗങ്ങള്‍, മണിപ്പൂര്‍, അഗ്നിവീര്‍, നീറ്റ്, പ്രധാനമന്ത്രിയുടെ ദൈവം തന്നെ അയച്ചുവെന്ന പ്രസ്താവന തുടങ്ങി തലങ്ങും വിലങ്ങും ആക്രമണം അഴിച്ചുവിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഒന്നരമണിക്കൂര്‍ പ്രസംഗം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. രാഹുല്‍ ഗാന്ധി  അവഹേളിച്ചോ, പ്രഹരിച്ചോ?