sfi-kannur-university-0607

TOPICS COVERED

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും എസ്എഫ്ഐക്ക് സമ്പൂര്‍ണ ജയം. മത്സരിച്ച എട്ട് സീറ്റുകളിലുമാണ് ജയിച്ചത്. ചെയര്‍പേഴ്സണായി കെ ആര്യ, വൈസ് ചെയര്‍പേഴ്സണ്‍മാരായി കെ ആതിര, കെ സി സ്വാതി എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നായി 134 പേരാണ് വോട്ട് ചെയ്തത്.

 

വോട്ടെടുപ്പിനിടെ എംഎസ്എഫ് അംഗത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് എസ്എഫ്ഐ– യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കാസര്‍കോട് കെ എസ് യു ജില്ലാ പ്രസിഡന്‍റ് അഡ്വ. ജവാദിന് പരുക്കേറ്റു. എംഎസ്എഫ് പ്രവര്‍ത്തകര്‍ കള്ളവോട്ടിന് ശ്രമിച്ചെന്നായിരുന്നു എസ്എഫ്ഐ ആരോപണം.

ENGLISH SUMMARY:

Kannur University Union Election; Complete victory for SFI