ദുരന്തങ്ങള്‍ കണ്ണു തുറപ്പിക്കേണ്ടതാണ്. ജീവന്‍ നഷ്ടപ്പെടുമ്പോള്‍ പരോക്ഷമായി ഉത്തരവാദിത്തമുള്ളവര്‍ക്കു പോലും കുറ്റബോധമുണ്ടാകേണ്ടതാണ്. പക്ഷേ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ ഒരു മനുഷ്യന്‍റെ ജീവന്‍ നഷ്ടമായിട്ടും ഇതൊന്നുമല്ല കേരളം കാണുന്നത്. തോട്ടിലെ മാലിന്യത്തിന്‍റെ ഉത്തരവാദിത്തം അങ്ങോട്ടുമിങ്ങോട്ടും തള്ളിവിടുന്നു സര്‍ക്കാരും റെയില്‍വേയും. റയില്‍വേ ഭൂമിയിലേക്ക് മാലിന്യം ഒഴുകി വരുന്നത് നഗരപരിധിയില്‍ നിന്നെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍. പൂര്‍ണ ഉത്തരവാദിത്തം റയില്‍വേയ്ക്കെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മാലിന്യം നീക്കേണ്ടത് ആരുടെ ഉത്തരവാദിത്തം?