TOPICS COVERED

ഭക്തരുടെ ജീവിതവഴിയിലെ പ്രയാസങ്ങള്‍ നീക്കുന്ന ദൈവമാണ് ശിവനെന്നാണ് വിശ്വാസം. ആ ശിവപ്രീതിക്കായാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പതിനായിരകണക്കിന് ഭക്തര്‍ കന്‍വാര്‍ യാത്ര നടത്തുന്നത്. ഉത്തര്‍പ്രദേശിലെ കന്‍വാറ യാത്ര പക്ഷെ തങ്ങളുടെ ജീവിതത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് മുസ്​ലിം വ്യാപാരികള്‍. ഈ തീര്‍ഥാടനം കടന്നു പോകുന്നവഴികളിലെ വ്യാപാരികള്‍ കടയ്ക്ക് മുന്നില്‍ സ്വന്തം പേരുകള്‍ പ്രദര്‍ശിപ്പിക്കണം എന്ന ആദിത്യനാഥ് സര്‍ക്കാരിന്‍റെ ഉത്തരവ് മുസ്ലീം വ്യാപാരികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കമാണെന്നാണ് ആക്ഷേപം. കോഴികടകളടക്കം മാംസവില്‍പന ശാലകളെല്ലാം അടച്ചിടണമെന്നതും ബാധിക്കുക ന്യൂനപക്ഷങ്ങളെ. ഇതെല്ലാം പക്ഷെ കന്‍വാര്‍യാത്രയുടെ പവിത്രത ഉറപ്പാക്കാനാണെന്ന് ആദിത്യനാഥ് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്‍ഡിഎ ഘടകക്ഷികളടക്കം വിയോജിപ്പ് പ്രകടിപ്പിച്ച നീക്കത്തിന് യോഗിയെ പ്രേരിപ്പിക്കുന്നതെന്ത്? ഉത്തര്‍പ്രദേശിലെ ബിജെപിയുടെ മോശം തിരഞ്ഞടുപ്പ് പ്രകടനവും ആദിത്യനാഥിനെതിരായ    പാളയത്തില്‍ പടയും ചര്‍ച്ചയാവുമ്പോഴാണ് പേരെഴുതിക്കല്‍ നീക്കം. തിരഞ്ഞെടുപ്പ് വീഴ്ചയ്ക്ക് മറുപടിയോ വിദേഷപ്രചാരണം.

Counter point on Kanwar yatra: