30 വര്‍ഷം ഈ നാടിനെ നിസ്വാര്‍ഥമായി സേവിച്ച ഒരു ഉദ്യോഗസ്ഥന്‍ രാഷ്ട്രീയപകയില്‍ എരിഞ്ഞടങ്ങി. മാറി മാറി വന്ന മന്ത്രിമാര്‍ സാക്ഷ്യപ്പെടുത്തണമെന്നില്ല.  നവീന്‍ ബാബു സത്യസന്ധനായിരുന്നുവെന്ന് കേരളത്തിന് ബോധ്യമുണ്ട്.  സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ അഴിമതി രഹതി ഉദ്യോഗസ്ഥരുടെ രഹസ്യപട്ടികയിലെ ആദ്യ സ്ഥാനക്കാരില്‍ ഒരായിരുന്നു അദ്ദേഹം. ചെയ്യാത്ത അറിയാത്ത അഴിമതിക്കഥയില്‍ ആത്മഹത്യയിലേക്ക് ആ മനുഷ്യനെ തള്ളിവിട്ടത് ഭരണകക്ഷിയുടെ നേതാവ് തന്നെയാണ്. ഇല്ലാത്ത പരാതിയുടെ പേരില്‍ മരണശേഷവും നവീന്‍ ബാബു എന്ന ഉദ്യോഗസ്ഥനെ വേട്ടയാടിയതും ഭരണകക്ഷിയുടെ നേതാക്കള്‍ തന്നെയാണ്. വ്യാജ ആക്ഷേപം ഉന്നയിച്ച, സിപിഎം നേതാവ് ഇപ്പോഴും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസി‍ന്‍റ് കസേരയില്‍ ഇരിക്കുകയാണ് കൈക്കൂലി കൊടുത്തു എന്നവകാശപ്പെട്ട പാര്‍ട്ടി ബന്ധു ടിവി പ്രശാന്തിനെതിരെ കേസില്ല, നവീന്‍ ബാബുവിന് നീതി കിട്ടാന്‍ മന്ത്രിമാരുടെ കണ്ണീര്‍ മതിയോ? ആ കണ്ണീരില്‍ തീരുമോ ഈ പാപക്കറ.