അര്‍ജുന്റെ ലോറി കണ്ടെത്തി. ഒന്‍പതാംദിനത്തിലെ തിരച്ചിലില്‍ ലോറി  കണ്ടെത്തി. ഗംഗാവലി പുഴയില്‍ തീരത്തു നിന്ന് 20 മീറ്റര്‍ അകലെയായി 15 അടി താഴ്ചയില്‍  കരയ്ക്കും മണ്ണുകൂനയ്ക്കും ഇടയിലാണ് ലോറിയുള്ളത്. ലോറി വീണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയായി കനത്ത മഴയും കാറ്റും ഷിരൂരില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയില്‍ ഇറങ്ങി പരിശോധന നടത്താനായില്ല. രാത്രി 11 മണിവരെയങ്കിലും ശ്രമം തുടരുമെന്ന് കാര്‍വാര്‍ എം.എല്‍.എ അറിയിച്ചു. നാളെ ദൗത്യം പൂര്‍ണമാകുമെന്ന് കേരളത്തില്‍ നിന്നുളള എം.എല്‍.എമാരും പ്രതീക്ഷ പ്രകടിപ്പിച്ചു. കൗണ്ടര്‍പോയന്റില്‍ ഇന്ന് ഒരേയൊരു ചോദ്യമേയുള്ളൂ. ഇനിയെത്ര നേരം?