സെബി ചെയര്‍പേഴ്‌സന് അദാനി ഗ്രൂപ്പിന്‍റെ വിദേശത്തെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഗുരുതര ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഇന്നലെ രാത്രിയാണ്. മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. ഈ ബന്ധം കാരണമാണ് അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സെബി നടപടി എടുക്കാതിരുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. അതീവ ഗൗരവതരമായ വെളിപ്പെടുത്തലെന്നും   ജെ.പി.സി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട കോണ്‍ഗ്രസ്  ആരോപണം തെറ്റെങ്കില്‍ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നടപടിയെടുക്കാനും കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിക്കുന്നു;  പുതിയ റിപ്പോര്‍ട്ട് തന്ത്രപരമായ ദുഷ്പ്രചരണമെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പും എല്ലാ നിക്ഷേപങ്ങളും പരസ്യപ്പെടുത്തിയതെന്ന് പറഞ്ഞ് സെബി മേധാവിയും ഭര്‍ത്താവും ആരോപണങ്ങളെ തള്ളുന്നു. ഇന്ത്യയില്‍ സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നാണ് ബി.ജെ.പിയുടെ ആരോപണം. സെബിയുടെ വിശ്വാസ്യത തകര്‍ക്കുന്നാര്?