TOPICS COVERED

വടകരയിലെ വര്‍ഗീയ വിഷം ആര്? വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ ഷാഫി പറമ്പിലിനെ കുറിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എഐ റഹീം മെയ് മാസത്തില്‍ പറഞ്ഞതാണിത്. കേരളത്തെ ആകെ പിടിച്ചുലച്ച കാഫിര്‍ വിവാദത്തെ തുടര്‍ന്നായിരുന്നു ഈ പരാമര്‍ശം. മുന്‍മന്ത്രിയും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ആയ കെകെ ശൈലജയെ കാഫിര്‍ എന്ന് വിളിച്ചത് ആരാണ്? രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉത്തരമാണിത്.  കാഫിറിന്‍റെ ഉറവിടം വ്യക്തമല്ലെങ്കിലും ആദ്യം ഷെയര്‍ ചെയ്തത് ഒരു ഡിവൈഎഫ്ഐ നേതാവാണെന്ന് പൊലിസ് കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ തനിക്ക് എവിടെ നിന്നാണ് ആ സ്ക്രീന്‍ ഷോട്ട് കിട്ടിയതെന്ന് പറയാന്‍ ഡിവൈഎഫ്ഐ നേതാവ് റൂപേഷ് തയറുമല്ല.  റുപേഷിനെ പൂര്‍ണമായി പിന്തുണയ്ക്കുകയാണ് എഐ റഹീമിന്‍റെ ഡിവൈഎഫ്ഐ.  ഒരു തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തെ മതാഠിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രം ഇറക്കിയതാരെന്ന് കണ്ടെത്തിയേ മതിയാവൂ.  യുഡിഎഫ് സഥാനാര്‍ഥി ഷാഫി പറമ്പില്‍ അറിഞ്ഞാവണം ഈ പ്രചാരണം നടത്തിയതെന്ന് കെകെ ശൈലജയും ആരോപിച്ചതാണ്. എന്തൊരു വര്‍ഗീയതാണെന്ന് മുന്‍ എംഎല്‍എ കെകെ ലതിക ചോദിച്ചതാണ്.  ഉറവിടം വെളിപ്പെടുത്താന്‍ ഡിവൈഎഫ്ഐ നേതാവിന് എന്താണ് മടി. 

ENGLISH SUMMARY:

Counter point about the communal poison in Vadakara