ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ട്, നീതികിട്ടാതെ പതിറ്റാണ്ടുകള്‍ അടക്കിപ്പിടിക്കേണ്ടി വന്ന്, വീണ്ടും വീണ്ടും അപമാനിക്കപ്പെട്ട് ഇക്കാലമത്രയും കഴിഞ്ഞ സ്ത്രീകള്‍ മലയാള സിനിമാ ലോകത്ത് കൊടുങ്കാറ്റഴിച്ചുവിട്ട പകലാണ് അവസാനിച്ചത്. ആ കാറ്റത്ത്... നിക്കക്കള്ളിയില്ലാതെ രാജിയെന്ന ആദ്യ അനിവാര്യതയ്ക്ക് വഴങ്ങേണ്ടി വന്നത്.. രണ്ട് വന്‍ തോക്കുകകള്‍ക്ക്.  സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി പദമൊഴിഞ്ഞു, രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവും.  സര്‍ക്കാരിന്‍റെ സംരക്ഷണത്തണലുണ്ടായിട്ടും 24 മണിക്കൂറിനപ്പുറം പിടിച്ചുനില്‍ക്കാന്‍ രഞ്ജിത്തിനായില്ല. എംഎല്‍എ കൂടിയായ മുകേഷ്, നടന്‍ അലന്‍സിയര്‍ തുടങ്ങി നിരവധി പേര്‍ക്കെതിരെ മുന്‍പുയര്‍ന്ന മീ‍ടൂ

ആരോപണങ്ങള്‍ വീണ്ടും കരുത്തോടെ ഉന്നയിക്കപ്പെടുന്നു.  നടന്‍ റിയാസ് ഖാനടക്കം കൂടുതല്‍ പേരുകള്‍ വെളിച്ചത്ത് വരുന്നു. ഇനിയാരൊക്കെ എന്ന ചോദ്യം തീര്‍ച്ചയായും ഉണ്ട് ?..  എന്നാല്‍ ഇതിനകം പുറത്തുവന്ന കുറ്റകൃത്യങ്ങളില്‍.. അന്വേഷണത്തിന് ഏഴംഗ IPS  സംഘത്തെ ഒടുവില്‍ സര്‍ക്കാര്‍ നിയോഗിച്ചു, നിയോഗിക്കാന്‍ നിര്‍ബന്ധിതരായി എന്ന വാര്‍ത്തകൂടി ഈ നേരം നമ്മുടെ മുന്‍പിലുണ്ട് . എങ്ങനെയാകും അന്വേഷണം എന്താകും  ഭാവി?

ENGLISH SUMMARY:

Counter point about what will be the investigation and what will be the future