താരപ്രമുഖരില്‍ പലരും ബലാല്‍സംഗക്കേസിലെ പ്രതികളായിക്കഴിഞ്ഞു. . മുകേഷ് എംഎല്‍എയ്ക്കെതിരെ ഇന്നും തെരുവുകളില്‍ വലിയ പ്രതിഷേധമാണ് കണ്ടത്. പക്ഷെ രാജിയെന്ന ആവശ്യം തള്ളുന്നു പാര്‍ട്ടിയും സര്‍ക്കാരും. സിനിമ നയരൂപീകരണ സമിതിയിലും ഇപ്പോഴും മുകേഷുണ്ട്. അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിര്‍ദേശം. സിദ്ദിഖിന് കുരുക്കായി ഹോട്ടലിലെ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നു. ആര്‍ജവത്തോടെ പരാതി നല്‍കാന്‍ രംഗത്തെത്തിയ വനിതകള്‍ നീതികിട്ടുമെന്ന പ്രതീക്ഷയിലാണ്. വേട്ടക്കാരെ കൂട്ടത്തോടെ അഴിക്കുള്ളിലാക്കുക എത്രമാത്രം വെല്ലുവിളിയാണ്. സ്ത്രീപക്ഷമെന്ന സര്‍ക്കാരിന്‍റെ അവകാശവാദം വാക്കില്‍ മാത്രം മതിയോ?