അകത്തും പുറത്തും സമ്മര്‍ദ്ദമേറിയിട്ടും മുകേഷിനെ ചേര്‍ത്തുപിടിക്കുന്നു സിപിഎം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപണമുയര്‍ന്നപ്പോള്‍ രാജി വച്ചില്ലല്ലോ എന്നാണ് ന്യായം. ആ ന്യായം ഇവിടെച്ചേരില്ലെന്ന് തുറന്ന് പറയുന്നതും
പാര്‍ട്ടി വെബ്സൈറ്റില്‍ ലേഖനമെഴുതുന്നതും പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പക്ഷേ പാര്‍ട്ടിയിലെ, കേരള ഘടകം ആണുങ്ങളുടെ തീരുമാനം അതുക്കും മേലെ ആയതിനാല്‍ ‘താരഭാരം’ പേറുക തന്നെയാണ് സിപിഎം. സിപിഐ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചെന്നാണ് അറിവ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അത് പരസ്യമാക്കാന്‍ ബിനോയ് വിശ്വത്തിനും കെല്‍പില്ല, കോണ്‍ഫിഡന്‍സില്ല. രാജി വയ്ക്കണമെന്ന ആവശ്യം തുറന്നു ഉന്നയിച്ചിരുന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന വനിതാ നേതാവ് ആനിരാജയുടെ വാ മൂടിക്കെട്ടാനും സിപിഐ ഉല്‍സാഹം കാട്ടി. ഇതിനിടയ്ക്ക് മുകേഷിന്‍റെ മുന്‍കൂര്‍ ജാമ്യ നീക്കങ്ങള്‍. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. ആരോപണ വിധേയനെ അധികാരത്തില്‍ കുടിയിരുത്തിയുള്ള സംരക്ഷണം എവിടെവരെ ?