ഇന്നലെ ‘ അതോണ്ടെന്താ’ എന്ന് ചോദിച്ചൊഴിഞ്ഞ പാര്‍ട്ടി നേതൃത്തത്തിന് ഇന്ന് സ്വല്പം തിരിച്ചറിവ്. ADGPയുടെ RSS കൂടിക്കാഴ്ചകളില്‍ സിപിഐയെപ്പോലെ സിപിഎമ്മിനും അതൃപ്തിയുണ്ടെന്ന് അല്പം വളച്ചുകെട്ടിയാണെങ്കിലും തുറന്നുപറഞ്ഞു സംസഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പക്ഷേ, അപ്പോഴും ഇത് സി.പി.എമ്മിന്റെ വിഷയമല്ലെന്നാണ് പ്രതിരോധം. പാര്‍ട്ടി ഈ വിധത്തിലെങ്കില്‍, സര്‍ക്കാരിന് ഇത്രപോലും ഉരിയാടാനാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതി വിശ്വസ്തരുടെ അവിശുദ്ധ കൂട്ടികെട്ടില്‍ ഉത്തരമില്ലാതെ ഉറങ്ങേണ്ടിവരുന്ന അവസ്ഥ സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിക്ക് എങ്ങനെയുണ്ടായി ? ഒന്നും പറയാനാകാത്ത, ഒരു നടപടിയും സ്വീകരിക്കാനാകാത്ത നിസഹായതയാണോ?.. അതോ.. ഇതൊന്നും മറുപടി പറയേണ്ട നടപടി എടുക്കേണ്ട വിഷയമല്ലെന്ന നിലപാടാണോ ? ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ അവസ്ഥയെന്താണ്?