സംസ്ഥാനത്തെ ഒന്നാം നമ്പര്‍ പൊലീസ് ഉദ്യോഗസ്ഥന്‍, അധികാരത്തില്‍ രണ്ടാം നമ്പറായ പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്ന അത്യപൂര്‍വ സംഭവത്തിനാണ് ഇന്ന് പൊലീസ് ആസ്ഥാനം വേദിയായത്. അതും ഭരണകക്ഷി എം.എല്‍.എയുടെ പരാതിയില്‍. നാലുമണിക്കൂറോളം നീണ്ട മൊഴിയെടുപ്പില്‍, അന്‍വറിന്റെ ആരോപണങ്ങള്‍, തന്നെ കരിവാരിതേക്കാനുള്ള നീക്കമെന്നായിരുന്നു അജിത്കുമാറിന്റെ മറുപടി. അതേസമയം, അന്വേഷണം പൂര്‍ത്തിയാകുംവരെ അജിത് കുമാര്‍ ക്രമസമാധാനച്ചുമതലയില്‍ തുടരുമെന്ന മുഖ്യമന്ത്രിയുടെ വാശിക്ക് വഴങ്ങേണ്ടി വന്ന ഘടകകക്ഷികളുടെ നിസഹായവസ്ഥയും നമ്മള്‍ കണ്ടു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് രൂക്ഷമായ നോട്ടമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രഹസനങ്ങള്‍ക്കപ്പുറം എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുണ്ടോ?