നാടകീയമായി രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിസ്ഥാനമൊഴിയുമെന്നാണ് പ്രഖ്യാപനം. നിരപരാധിത്വം തെളിയിച്ചശേഷം തിരഞ്ഞെടുപ്പിലൂടെ തിരിച്ചുവരുമെന്ന് പറയുന്നു കേജ്രിവാള്‍.. മഹാരാഷ്ട്രയ്ക്കൊപ്പം ഡല്‍ഹിയിലും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം. എന്നാല്‍, കേജ്രിവാളിന്‍റേത് വെറും നാടകമെന്നും ജാമ്യവ്യവസ്ഥ രാജിയിലേക്ക് എത്തിച്ചതാണെന്ന് ബി.ജെ.പിയും രാജിയെ ധാര്‍മികതയുമായി ബന്ധിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസും പറയുന്നു. രാജിപ്രഖ്യാപനം വിശ്വാസ്യത കൂട്ടുമോ?