എ‍ിഡിജിപി, ആര്‍എസ്എസ് നേതാക്കളെ രഹസ്യമായി കണ്ടത് അന്വേഷിക്കുമെന്ന് LDFല്‍ മുഖ്യമന്ത്രി വാക്കുപറഞ്ഞിട്ട്, എട്ടു ദിവസമായി. അന്വേഷണം പോയിട്ട് അത് പ്രഖ്യാപിക്കാനുള്ള അനക്കം കാണുന്നില്ല. ADGPയുടെ പേരിലുയര്‍ന്ന അനധികൃത സ്വത്ത് സമ്പാദനം വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാമെന്ന് ഡി.ജി.പി കൊടുത്ത ശുപാര്‍ശയും പിണറായിയുടെ മേശപ്പുറത്ത് കിടക്കുന്നു. അനക്കമില്ല. അനന്തരം, സഹികെട്ട സിപിഐ നേതൃത്വത്തെ കാണുകയാണ് ഇപ്പോള്‍ കേരളം. 

മുന്നണിയില്‍ മുഖ്യമന്ത്രി പറഞ്ഞ ‘ അന്വേഷിക്കും ’ എന്ന വാക്ക് , ആളെപ്പറ്റിക്കലാണോ എന്ന തോന്നല്‍ സിപിഐയ്ക്കു വന്നു തുടങ്ങുന്നു. ഇന്ന് ജനയുഗത്തില്‍ സിപിഐ അസിസ്റ്ററ്റ് സെക്രട്ടറി പ്രകാശ്ബാബു എഴുതിയ ലേഖനം ആ ധ്വനി ഉയര്‍ത്തുന്നു.   ‘ADGPയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണം, ഇത് രാഷ്ട്രീയ വിഷയം, ആ നിലക്ക് അന്വേഷിക്കണം, സംശയം മാറ്റണം’.. എന്ന് സിപിഐ ആവശ്യപ്പെടുന്നു.  കൗണ്ടര്‍പോയ്ന്‍റ് ചോദിക്കുന്നു. ഇത്രയൊക്കെയായിട്ടും, എഡിജിപി ആര്‍ എസ് എസ് ഇടപാട് എന്താണ് എന്ന് അന്വേഷിച്ച് അറിയാന്‍ കേരളത്തിലെ സിപിഎമ്മിനും മുഖ്യമന്ത്രിക്കും താല്‍പര്യമില്ലേ ? ഘടക കകഷികള്‍ക്കും മീതയോ പിണറായിക്ക് അജിത് കുമാര്‍ 

ENGLISH SUMMARY:

Counter point on MR Ajith kumar meet RSS leaders