പി.വി.അന്‍വര്‍ പൊടിക്ക് അടങ്ങണമെന്ന് മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഎമ്മിന്‍റെയും പരസ്യമുന്നറിയിപ്പ്. അന്‍വര്‍ പറഞ്ഞതെല്ലാം ഗൗരവുമുള്ളതെന്ന് അന്‍വറിന് തോന്നാം എന്നാല്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ കാര്യത്തില്‍ പറഞ്ഞതിന് ഒട്ടും ഗൗരവമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അന്വേഷിക്കാന്‍ അതിലൊന്നുമില്ലെന്നും ശശി അത്തരമൊരാളല്ലെന്ന് പാര്‍ട്ടിയുടെ ക്ലീന്‍ ചിറ്റ്. ഇതിനിടക്ക്, വിമര്‍ശനം ശക്തമായതോടെ... ആരോപണമുയര്‍ന്ന് 21ആം നാള്‍.. adgp-rss വിവാദ ചര്‍ച്ചയില്‍ ഡിജിപിയുടെ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്.
ചോദ്യമിതാണ്.– ചിലത് അന്വേഷിക്കാം, ചിലത് അന്വേഷിക്കാതെ തന്നെ ക്ലീന്‍ ചിറ്റ് ചാര്‍ത്താം എന്ന നിലപാട് എന്തുകൊണ്ട് ? പാര്‍ട്ടി പരുങ്ങുന്നതോ? പ്രതിരോധിക്കുന്നതോ ?