TOPICS COVERED

പിണറായിയെന്ന രാഷ്ട്രീയ മേരുവിനെ, സിപിഎമ്മിന്‍റെ വര്‍ത്തമാനകാല നേതൃത്വത്തെ വേരോടെ ഉലച്ച്, മൗനത്തിലും നിസഹായതയിലും ദുര്‍ബല പ്രതികരണത്തിലും തളച്ച് രണ്ടുമണിക്കൂര്‍ നീണ്ട അന്‍വറിന്‍റെ കടുംവെട്ട്. നീതിയില്ലെങ്കില്‍ നീ തീയാവുക എന്ന് പറഞ്ഞെത്തിയ  പി.വി. അന്‍വര്‍, ഒന്നിനുപിറകെ ഒന്നായി കൂട്ടിയിട്ട് കത്തിച്ചു. ‘പിണറായി ചതിച്ചു’, ആ സൂര്യന്‍ കെട്ടു, പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിയെയും ഇനി വിശ്വാസമില്ല, ആള്‍റെഡി ഹാന്‍ഡികാപ്ഡ് ആയ കാപ്റ്റനാണ് ഇത്, സിഎമ്മേ നിങ്ങളെ ഇപ്പോള്‍ ജനം വെറുക്കുന്നു എന്ന് സിഎമ്മിനോട് തന്നെ പറഞ്ഞെന്ന് അന്‍വര്‍. ഒരു റിയാസ് മാത്രം മതിയോ എന്നും ചോദ്യം.  പാര്‍ട്ടിയില്‍ സെക്രട്ടറിക്ക് പോലും അഭിപ്രായസ്വാതന്ത്ര്യമില്ലെന്നും ആഞ്ഞടിച്ചപ്പോള്‍... പ്രതികരണം തേടിയ മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ മുഖ്യമന്ത്രിയും മന്ത്രി റിയാസും കടന്നു പോയ വിധം കാണാം..

ENGLISH SUMMARY:

Counter Point on the press meet of PV Anwar