മലപ്പുറം ജില്ലയില്‍ പിടികൂടിയ സ്വര്‍ണക്കടത്ത്, ഹവാലകണക്കുകള്‍ ഉദ്ധരിച്ച് ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖം വന്‍വിവാദമായി. വന്‍പ്രതിഷേധമുയര്‍ന്നു. ഒന്നര ദിവസത്തിനു ശേഷം അത് മുഖ്യമന്ത്രി പറഞ്ഞതല്ല, തിരുത്തണമെന്ന് ഹിന്ദുവിനോട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ആവശ്യപ്പെട്ടു. ശരിയാണ്, മുഖ്യമന്ത്രി പറഞ്ഞതല്ല വിവാദപരാമര്‍ശങ്ങളെന്ന് ഖേദം പ്രകടിപ്പിച്ച  ഹിന്ദു പത്രം, പക്ഷേ അത് മുഖ്യമന്ത്രിയുടെ പി.ആര്‍.ഏജന്‍സി എഴുതിത്തന്നതാണെന്ന് വിശദീകരിക്കുന്നു. മുഖ്യമന്ത്രി വെട്ടിലാകുന്നു. വിശദീകരണത്തില്‍ പക്ഷേ ഹിന്ദുവിനോടു പറ‍ഞ്ഞിട്ടില്ലെന്നു തിരുത്തിയ പ്രസ്താവന മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു, പക്ഷേ പി.ആര്‍.ഏജന്‍സിയുടെ കാര്യത്തില്‍ മിണ്ടുന്നില്ല. താന്‍ പി.ആര്‍.ഏജന്‍സി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളാണെന്ന് സാമാന്യബോധമുള്ളവര്‍ വിശ്വസിക്കുമോ, എന്നെ ഈ നാടിനറിയില്ലേ എന്നു നിലപാടെടുത്ത മുഖ്യമന്ത്രിയാണെന്ന് പ്രത്യേകം ഓര്‍ക്കണം. അപ്പോള്‍ കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സാമാന്യബോധമുള്ളവര്‍ ആരെ വിശ്വസിക്കണം?

ENGLISH SUMMARY:

Counter point discuss did Pinarayi Vijyan or PR team comment on Malappuram.