ഒരു ജില്ലയെ അപ്പാടെ സംശയ നിഴലില്‍ നിര്‍ത്തുകവഴി, സാമുദായിക ദ്രുവീകരണത്തിനടക്കം വഴിയൊരുക്കിയേക്കാവുന്ന കാര്യം മുഖ്യമന്ത്രി പറഞ്ഞെന്ന വിധം ദ് ഹിന്ദു എന്ന ഇംഗ്ലീഷ് പത്രം അച്ചടിച്ച്, പിന്നീടത് പി.ആര്‍ ഏജന്‍സി തന്നതാണെന്ന് വിശദീകരിച്ച് ഖേദം പ്രകടിപ്പിച്ച്, അതില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒരു പിടിചോദ്യങ്ങള്‍ ബാക്കിയാക്കി , പ്രതികരിച്ച് നില്‍ക്കുന്ന അന്തരീക്ഷമാണിത്. ഇതിനിടയിലേക്കാണ്... മനോരമ ന്യൂസ് നേരെ ചൊവ്വെയില്‍, ഇടതു സഹയാത്രികനായ കെ.ടി.ജലീല്‍ എംഎല്‍എ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന പ്രസ്താവന നടത്തുന്നത്. മലപ്പുറത്തിനേല്‍ക്കുന്ന അപകീര്‍ത്തി മാറ്റാന്‍ പാണക്കാട് സാദിഖലി തങ്ങള്‍ സ്വര്‍ണക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം എന്നാണ് ജലീലിന്‍റെ അഭിപ്രായം. ഇതോടെ, ആ ജില്ലയില്‍ നിയമത്തിനും മേലെയാണ് ഫത്‍വ എന്ന് ബിജെപി നേതാക്കളുടെ പ്രതികരണം. സമുദായത്തെ ആകെ ട്രാപ്പിലാക്കുന്ന ജലീലിന്‍റെ ഈ സൂത്രം മുഖ്യമന്ത്രിയുടെ പി.ആര്‍. വിവാദത്തിന്‍റെ ചുവടുപിടിച്ചാണെന്ന് ലീഗ്, ജലീലിനെതിരെ കോണ്‍ഗ്രസും രംഗത്ത്..കടത്തുസ്വര്‍ണത്തില്‍ മതം മുക്കുന്നതാര്? എന്തിന്?

Counter point on Malappuram remark: