തമിഴ്നാട്ടിലെ DMKയുടെ ആശീര്‍വാദമുണ്ടെന്ന അവകാശവാദത്തോടെ മലപ്പുറം മഞ്ചേരിയില്‍, ഇന്ന് പി.വി. അന്‌വര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പേര് DMK തന്നെ, എന്നാല്‍ ഇത് കേരള ഡിഎംകെ എന്നും സാമൂഹ്യപാര്‍ട്ടിയാണെന്നും അന്‍വര്‍. ഒട്ടേറെ വിഷയങ്ങള്‍ പരാമര്‍ശിച്ച നയപ്രഖ്യാനത്തില്‍ കേട്ട ഒന്ന്, മലബാറില്‍ പുതിയ ജില്ല രൂപീകരിക്കണം. മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ചാകണം അത് എന്നതാണ്. ജാതി സെന്‍സസ്, പ്രവാസി വോട്ടവകാശം തുടങ്ങിയവയും അന്‍വര്‍ പാര്‍ട്ടി ഏറ്റെടുക്കുന്നു. തമിഴ്നാട്ടിലെ ഡിഎംകെ പ്രതിനിധികള്‍ സമ്മേളനം നിരീക്ഷിക്കാനെത്തിയിട്ടുണ്ടെന്ന് അന്‍വര്‍. കൂടിയ മനുഷ്യരില്‍ ഇടത് മുന്‍ നേതാക്കള്‍, അനുഭാവികള്‍ ലീഗ് മുന്‍ നേതാക്കള്‍ അനുഭാവികള്‍, കോണ്‍ഗ്രസ് അനുഭാവികള്‍ തുടങ്ങി എല്ലാത്തില്‍ നിന്നുമുണ്ട്. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. അന്‍വറിന്‍റെ നയമറിഞ്ഞു, അടുത്തചുവടോ ?