ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രി വഴക്ക് കൊഴുക്കുകയാണ് കേരളത്തില്‍. രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നു എന്ന കാര്യം മുഖ്യമന്ത്രി തന്നെ അറിയിക്കാത്തതെന്തെന്ന് ഭരണഘടനാപരമായ അവകാശം ചൂണ്ടികാട്ടി ഗവര്‍ണര്‍. താന്‍ പറയില്ലെന്ന് മാത്രമല്ല തന്‍റെ ഉദ്യാഗസ്ഥരെ പോലും അയക്കില്ലെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി കള്ളക്കടത്ത് കേസില്‍ പ്രതിയായിരുന്നില്ലേ എന്ന കുത്തും ഇന്ന് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായി ദി ഹിന്ദു പിആര്‍ അഭിമുഖം മുതല്‍ ആര്‍എസ്എസ്  ബന്ധമുള്ള എഡിജിപിക്കെതിരെ നടപടി ഇല്ലാത്തത് വരെ വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലകപ്പെട്ടിരിക്കുമ്പോഴാണ് ഗവര്‍ണറുടെ രംഗപ്രവേശം എന്നതും ശ്രദ്ധേയം.  ഗവര്‍ണറുടെ നീക്കങ്ങള്‍ സര്‍ക്കാറിന് ശിക്ഷയോ രക്ഷയോ?

Counter point about tussle between Governor and Chief minister: