governor-cm

മുഖ്യമന്ത്രിയുടെ വിശദീകരണം മനസിലാവുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കത്തില്‍  മുഖ്യമന്ത്രി പറയുന്നു. രാജ്യത്തിനെതിരായ കുറ്റകൃത്യമെന്നും കത്തില്‍ പറയുന്നു, ഇതില്‍ വൈരുധ്യമുണ്ട്.  27 ദിവസം മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ഉദ്യോഗസ്ഥരെ വിളിച്ചപ്പോഴാണ് മറുപടി നല്‍കിയത്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്, അതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാഞ്ഞത്. 

ഇനിമുതല്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. 

 
ENGLISH SUMMARY:

The Governor said that he did not understand the Chief Minister's explanation