വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം വൈകുന്നതിനെതിരെ നിയമസഭയിൽ ഒന്നിച്ച് ഭരണ- പ്രതിപക്ഷം. ധനസഹായം അടിയന്തരമായി അനുവദിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. വയനാട് പുനരധിവാസം കാലതാമസം ഇല്ലാതെ നടത്തണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദുരന്തത്തിൽ സർക്കാരിന് ഒപ്പം നിന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി പ്രശംസിച്ചു. ഇതേദിവസം തന്നെ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തിലുണ്ട്. വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കുമെന്നാണ് അവര്‍ പ്രതികരിച്ചത്. 'കേന്ദ്രം ഒരിക്കലും ദുരന്തം ബാധിച്ച സംസ്ഥാനങ്ങളെ കൈവിട്ടിട്ടില്ലെന്നും നിര്‍മല സീതാരാമന്‍ പറയുന്നു. പക്ഷേ കേന്ദ്രസഹായം കിട്ടിയില്ലെന്ന വ്യാജപ്രമേയം പാസാക്കിയ ഭരണ–പ്രതിപക്ഷങ്ങള്‍ കേരളത്തിലെ ജനങ്ങളോടു മാപ്പു പറയണമെന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വയനാടിനുള്ള സഹായം ഫോട്ടോഷൂട്ടില്‍ തീര്‍ന്നോ?