യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ പരസ്യമായി അപമാനിച്ച കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കി. സ്വന്തം നാടായ പത്തനംതിട്ടയില്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് നാടിനെ നടുക്കിയ മരണം.  ഇന്നലെ യാത്രയയപ്പ് യോഗത്തിലാണ് ക്ഷണമില്ലാതെ എത്തിയ ദിവ്യ, നവീന്‍ അഴിമതിക്കാരനെന്ന് ആരോപിച്ചത്. ദിവ്യയുടെ വിമര്‍ശനം സദുദ്ദേശ്യത്തോടെയായിരുന്നു പക്ഷേ യാത്രയയപ്പ് യോഗത്തില്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന് സി.പി.എം. മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന വികാരത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. എന്തായിരുന്നു ആ സദുദ്ദേശം?

ENGLISH SUMMARY:

Counter Point the suicide of ADM Naveen Babu