കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. അതേസമയം പ്രതിഷേധം തണുപ്പിക്കാന്‍ പാടുപെടുകയാണ് സി.പി.എം. പി.പി.ദിവ്യയുടേത് അപക്വമായ നടപടിയെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു . ക്ഷണിക്കപ്പെടാത്ത വേദിയില്‍ പോകേണ്ടിയിരുന്നില്ലെന്ന് പി.കെ. ശ്രീമതിയും താനടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ക്കൊരു പാഠമാണെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീറും പ്രതികരിച്ചു. വീഴ്ചയുണ്ടായെന്നു പാര്‍ട്ടി സമ്മതിക്കുമ്പോഴും നടപടിയെന്താണ്, തിരുത്തലെന്താണ് എന്ന ചോദ്യത്തിന് സി.പി.എമ്മില്‍ മറുപടിയില്ല. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പാര്‍ട്ടി തിരുത്തുമോ പ്രതിരോധിക്കുമോ?