കഴിഞ്ഞയാഴ്ച ഈ സമയം ജീവനോടെയുണ്ടായിരുന്ന എ.ഡി.എം നവീന്‍ബാബു എന്ന എല്ലാവര്‍ക്കും സ്വീകാര്യനായിരുന്ന ഉന്നത ഉദ്യോഗസ്ഥന്റെ ജീവനെടുത്തതെന്താണ്? ഒരാഴ്ചയായി അന്വേഷണം തുടരുന്നുണ്ട്, പക്ഷേ എഫ്.ഐ.ആറിലെ ഒരേയൊരു പ്രതിയോടു പൊലീസ് ഇതുവരെ ഒന്നും ചോദിക്കാന്‍ പോലും മിനക്കെട്ടില്ല. അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴി ഇന്നെടുത്തിട്ടുണ്ട്. കലക്ടറുടെ മൊഴി രേഖപ്പെടുത്തിയില്ല. പക്ഷേ സര്‍ക്കാരും പാര്‍ട്ടിയും മന്ത്രിയുമെല്ലാം നവീന്റെ കുടുംബത്തിനൊപ്പമെന്ന് ഇന്നും ഒറ്റക്കെട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെങ്കില്‍ നീതി ഏതു വഴിയിലൂടെയാണ് പോകുന്നതെന്നു കൂടി പാര്‍ട്ടിക്കും സര്‍ക്കാരിനും പറയാനാകണ്ടേ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അന്വേഷണം ശിക്ഷിക്കാനോ രക്ഷിക്കാനോ?

Counter point on ADM Naveen babu death case: