എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പരാതിക്കാരനായ പ്രശാന്തന്‍റെ മൊഴിയെടുത്തു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ്. നവീന്‍ബാബു കൈക്കൂലി വാങ്ങിയതായി കാണിച്ച് പ്രശാന്തന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. പരാതിയില്‍ വിജിലന്‍സ് ഇന്നലെ മൊഴിയെടുത്തു. എ.ഡി.എമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബം നല്‍കിയ പരാതിയിലാണ് പ്രശാന്തനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. മൊഴി നല്‍കിയശഷം പുറത്തിറങ്ങിയ പ്രശാന്തനോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും ഓടി മാറുകയായിരുന്നു.