നാവ് കൊണ്ട് അരിഞ്ഞു വീഴ്ത്തിയ നവീന്‍ ബാബുവിനെ ഉപദേശിക്കുകയായിരുന്നുവെന്ന് സിപിഎം നേതാവ് പിപി ദിവ്യ. ആത്മഹത്യാ പ്രേരണക്കുറ്റത്തിനുള്ള മുന്‍ക്കൂര്‍ ജാമ്യാപേക്ഷയിലാണ് സത്യസന്ധനെന്ന് മന്ത്രിയടക്കം സാക്ഷ്യപ്പെടുത്തിയ ഒരാളെ വീണ്ടും വീണ്ടും അപമാനിക്കാന്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസി‍‍ഡന്‍റ് ശ്രമിച്ചത്. അഴിമതിക്കെതിരായ പരസ്യപ്രതികരണമെന്നാണ് ദിവ്യയുടെ ന്യായീകരണം. എന്നാാല്‍ ഏത് അഴിമതിക്കെതിരെയാണ് പിപി ദിവ്യ പ്രതികരിച്ചതെന്ന് കേരളത്തിന് അറിയില്ല. അടിമുടി ദുരൂഹമായ ഒരു പരാതിക്കാരനും കുറേ ആരോപണങ്ങളും മാത്രമാണ് അന്തരീക്ഷത്തിലുള്ളത്. പ്രശാന്തന്‍ എന്ന പരാതിക്കാരന്‍റെ പെട്രോള്‍ പമ്പ് ബെനാമി ഇടപാടാണെന്ന് നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍ പറയുന്നു.  ഈ ബെനാമി ഇടപാട് കണ്ടെത്തിയതാണോ നവീന്‍ ബാബുവിന്‍റെ ജീവന്‍ അപകടത്തിലാക്കിയത്? അദ്ദേഹം സ്വയം ജീവനൊടുക്കിയതെന്ന് ഉറപ്പിക്കാമോ? മരണശേഷവും നവീന്‍ ബാബുവിനെ വേട്ടയാടുന്നതന്തിന്?

ENGLISH SUMMARY:

Counter point on ADM Naveen death case