എ.ഡി.എം. നവീന്‍ബാബുവിന്‍റെ മരണത്തിന്‍റെ പതിനഞ്ചാം ദിവസം പി.പി.ദിവ്യ അറസ്റ്റില്‍, ഇപ്പോള്‍ ജയിലില്‍. മുന്‍കൂര്‍ജാമ്യം നല്‍കാനാകില്ലെന്ന് ഗുരുതരമായ പരാമര്‍ശങ്ങളോടെ കോടതി വിധിച്ചതോടെയാണ് പൊലീസ് ഗത്യന്തരമില്ലാതെ പി.പി.ദിവ്യയ്ക്കെതിരെ നടപടി സ്വീകരിച്ചത്. കീഴടങ്ങിയതാണെന്നു ദിവ്യയും കസ്റ്റഡിയിലെടുത്തതാണെന്നു പൊലീസും വാദിക്കുമ്പോള്‍ ഇത്രയും നാടകം കണ്ട നാട്ടുകാര്‍ക്ക് അതിശയമൊന്നുമില്ല. പാര്‍ട്ടിക്കു ബോധ്യപ്പെട്ട സദുദ്ദേശം കോടതിക്കു ബോധ്യപ്പെട്ടില്ലെന്നു മാത്രമല്ല, അപമാനിക്കാന്‍ വേണ്ടി മാത്രമായിരുന്നു ദിവ്യയുടെ പ്രവര്‍ത്തിയെന്ന് കോടതി വ്യക്തമായി ഉത്തരവിലെഴുതി വച്ചിട്ടുണ്ട്. ആ അപമാനം താങ്ങാനാകാതെ മറ്റു വഴിയില്ലാതെയാണ് നവീന്‍ബാബു കടുത്ത നടപടിയിലേക്കു പോയതെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. പി.പി.ദിവ്യ 14 ദിവസം റിമാന്‍ഡ് ഉത്തരവില്‍ ഇപ്പോള്‍ കണ്ണൂര്‍ വനിതാജയിലിലാണ്. കൗണ്ടര്‍പോയന്‍റ് ചര്‍ച്ച ചെയ്യുന്നു. കീഴടങ്ങിയത് ദിവ്യയോ പൊലീസോ?