എഡിഎം നവീൻ ബാബുവിനെ പിപി ദിവ്യ എന്ന രാഷ്ട്രീയ നേതാവ് നാവുകൊണ്ട് അരിഞ്ഞു തള്ളുമ്പോൾ മൂക്കിൽ പിടിച്ച് ചെറുപുഞ്ചിരിയോടെ കേട്ടിരുന്ന കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ ഇന്ന് പറയുന്നു താൻ സത്യത്തിന്റെ പടയാളിയാണ് എന്ന്.
ക്ഷണിക്കാതെ വന്ന ദിവ്യ സഹപ്രവർത്തകനെ അധിക്ഷേപിച്ചപ്പോൾ അദ്ദേഹത്തിന്റെ ഈ ധാർമിക ബോധം നാം കണ്ടില്ല. അനുവാദമില്ലാതെ പ്രാദേശിക ചാനൽ ക്യാമറാമാൻ അകത്ത് കയറിയപ്പോൾ അദ്ദേഹത്തിന് ഈ ഉത്തരവാദിത്തബോധം ഉണർന്നില്ല.നവീൻ ബാബു കേസിൽ തുടക്കം മുതൽ പ്രതിക്കൊപ്പം ആണ് താൻ എന്ന് പറയാതെ പറയുകയാണ് അരുൺ കെ വിജയൻ എന്ന ഐഎഎസ് ഓഫീസർ.
അന്നത്തെ യാത്രയയപ്പ് പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചത് ഈ കളക്ടർ ആണെന്ന് പ്രതിദിവ്യ പറയുന്നു. ഇപ്പോൾ തനിക്ക് തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞു എന്ന് അതേ കളക്ടറുടെ മൊഴിയാണ് പ്രതിഭാഗത്തിന്റെ മുഖ്യ പിടിവള്ളി. ദിവ്യരക്ഷകനോ ജില്ലാ കളക്ടർ. കാണാം കൗണ്ടർ പോയിന്റ്