ഒന്നും രണ്ടുമല്ല, 600ല്‍ പരം കുടുംബങ്ങളുടെ ജീവിതപ്രശ്നമായ മുമ്പനം ഭൂമിത്തര്‍ക്കം. പ്രതിസന്ധിയുടെ ആഴക്കടലിലുള്ള ജനതയുടെ നിരാഹാര സമരം 21 ദിവസം പിന്നിടുന്ന ഘട്ടത്തില്‍ നിര്‍ണായ ചോദ്യങ്ങളും ചര്‍ച്ചകളും ഉയര്‍ത്തുകയാണ് ബന്ധപ്പെട്ട കക്ഷികള്‍. മുനമ്പത്തെ 404 ഏക്കര്‍ വഖഫ് സ്വത്താണെന്ന കേരള വഖഫ് ബോര്‍ഡിന്‍റെ അവകാശവാദം തള്ളും വിധത്തില്‍ മുസ്‍ലിം സംഘടനകള്‍ തന്നെ നിലപാട് പറയുന്നു. വേഗത്തില്‍ പരിഹരിക്കാവുന്ന പ്രശ്നത്തില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്തെ തുടര്‍ന്ന്, മുനമ്പം പ്രശ്നത്തെ ചില ശക്തികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് കോഴിക്കോട് ചേര്‌ന്ന മുസ്‍ലിം സംഘടനകളുടെ യോഗത്തിന് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി. ആ പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പമാണ്, എന്നാല്‍ തീരുമാനമെടുക്കേണ്ടത് കോടതി എന്നാണ് സര്‍ക്കാരിന്‍റെ ഇതുവരെയുള്ള നിലപാട്. എന്നിരിക്കെ, ഇന്ന്.. LDFന്‍റെ ഭാഗമായ ജോസ് കെ.മാണി എം.പി. മുനമ്പത്തെത്തി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിക്കുന്നു. ഇത് ഒരു മതപ്രശ്നമല്ല, സാമൂഹിക, നിയമ പ്രശ്നമെന്ന് ഓര്‍മപ്പെടുത്തു. വഖഫ് ഭൂമിയില്‍ അനധികൃതകയ്യേറ്റെന്ന് ചൂണ്ടി, കേരള വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച 20ല്‍ അധികം വസ്തുവകകളുടെ തര്‍ക്കത്തില്‍ നിന്നും ബോര്‍ഡ് പിന്‍മാറണമെന്ന് ബിജെപി. ഇതിനൊക്കെ പരിഹാരം കേന്ദ്രം കൊണ്ടുവന്ന വിവാദ വഖഫ് നിയമ ഭേദഗതിയാണെന്നും ഇതിനിടയില്‍ വാദം. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു.. മുനമ്പത്ത് പരിഹാരം എപ്പോള്‍ ?