കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുൻ ഓഫിസ് സെക്രട്ടറിയുടെ തുടർച്ചയായ വെളിപ്പെടുത്തലുകൾ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയാണ്. കള്ളപ്പണ ഇടപാടിന്റെ വിവരങ്ങൾ പുറത്തുപറയാൻ ശോഭ സുരേന്ദ്രൻ പ്രേരിപ്പിച്ചതായാണ് തിരൂർ സതീശന്റെ ഇന്നത്തെ വെളിപ്പെടുത്തൽ. കൂടുതൽ പറഞ്ഞാൽ ബി.ജെ.പി നേതാക്കൾ ഒരുപാട് ബുദ്ധിമുട്ടുമെന്നും മുന്നറിയിപ്പ്.. ആരോപണം നിഷേധിച്ച ശോഭ സുരേന്ദ്രൻ പറയുന്നു, സതീശനു പിന്നിൽ എ.കെ.ജി സെന്ററും കേരളത്തിലെ രണ്ടു ന്യൂസ് ചാനലുകളുടെ ഉടമകളുമാണെന്ന്.. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഒത്തുകളിയെന്ന ആരോപണം ആവർത്തിക്കുകയാണ് പ്രതിപക്ഷനേതാവ്. സംസ്ഥാന പൊലീസിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും ഇഡിയാണ് അന്വേഷിക്കേണ്ടതെന്നും പറയുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. ഒന്നും ചെയ്യാനില്ലെങ്കിൽ പിന്നെന്തിനാണ് തുടരന്വേഷണം? ഒത്തുകളിച്ച് ഒത്തുതീർപ്പാക്കുമോ വീണ്ടും? കൗണ്ടർ പോയിന്റ് ചർച്ച ചെയ്യുന്നു.