സില്‍വര്‍ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ മുന്നോട്ടു പോകാമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചതോടെ വീണ്ടും കെ.റെയില്‍ ചര്‍ച്ചകള്‍ ശ്രദ്ധാകേന്ദ്രമാകുകയാണ്. പാരിസ്ഥിതിക സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം സന്നദ്ധമാണെന്നാണ് കഴിഞ്ഞ ദിവസം അശ്വനി വൈഷ്ണവ് കേരളത്തില്‍ പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ പച്ചക്കൊടിയോടെ സില്‍വര്‍ലൈന്‍ നടപ്പാക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍; പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതെന്ന് മന്ത്രി വി.അബ്ദുറഹിമാന് മനോരമ ന്യൂസിനോട്; സമരത്തിന് കെ റെയില്‍ വിരുദ്ധസമിതി; നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്; റെയില്‍വേമന്ത്രി ഉറപ്പുനല്‍കിയിട്ടില്ലെന്ന് കെ.സുരേന്ദ്രന്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സില്‍വര്‍ലൈന്‍ വരുമോ