പാലക്കാട്ടെ കള്ളപ്പണ പെട്ടി വിവാദം സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് കാരണമാവുകയാണോ? പെട്ടിപ്രശ്നം വലിച്ചെറിയണമെന്നും കോണ്‍ഗ്രസിന്‍റെ കെണിയില്‍ വീഴരുതെന്നും പറയുന്നത് സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസാണ്. എന്നാല്‍ അതല്ല പാര്‍ട്ടി നിലപാടെന്ന് പറഞ്ഞ് ഉടന്‍ രംഗത്തെത്തി ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. വിഷയത്തില്‍ പിന്നോട്ടുപോകില്ല എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

ജില്ലാ സെക്രട്ടറി തള്ളി രംഗത്തെത്തിയെങ്കിലും വഴങ്ങാന്‍ കൃഷ്ണദാസ് കൂട്ടാക്കിയില്ല. പെട്ടിയില്‍ മാത്രം കേന്ദ്രീകരിക്കേണ്ടെന്ന നിര്‍ദേശവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വിഷയം പാര്‍ട്ടി കൈവിടുന്നതിന്റെ സൂചനകള്‍ നല്‍കി. കള്ളപ്പണത്തില്‍ കുടുക്കാനിറങ്ങി, സ്വയം കുരുങ്ങിയോ സിപിഎം?