counter-point

പാലക്കാട്ടെ പാതിരാ റെയ്ഡിന്‍റെ മൂന്നാം പക്കം സിപിഎം സമ്പൂര്‍ണ കണ്‍ഫ്യൂഷനിലോ ? പെട്ടിച്ചര്‍ച്ച അവസാനിപ്പിക്കണമെന്നും തുടരണം എന്നും പറയുന്നത് സിപിഎം നേതാക്കള്‍ തന്നെ.  പെട്ടി വലിടച്ചെറിഞ്ഞ് വികസനം ചര്‍ച്ച ചെയ്യൂ എന്ന് ഇന്നലെ പറഞ്ഞ സംസ്ഥാന സമിതി അംഗം കൃഷ്ണദാസിന്‍റെ നിലപാടല്ല ഇന്ന് സംസ്ഥാന, ജില്ലാ സെക്രട്ടറിമാര്‍ പറഞ്ഞത്. അതോടെ, ഇന്നലെ പറഞ്ഞത് ഇന്നത്തെ വിഷയമല്ല എന്ന് പറഞ്ഞൊഴിഞ്ഞു കൃഷ്ണദാസ്. പെട്ടിയും റെയ്ഡും തല്ലും  ഷാഫി പറമ്പിലിന്‍റെ തിരക്കഥ എന്ന് നേരത്തെ പറഞ്ഞ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിന്‍, ഇന്ന് പറഞ്ഞു.. ‘ഒരു ബൂത്തില്‍ 30,000 രൂപ വീതമാണ് കോണ്‍ഗ്രസ് നല്‍കുന്നത്, എത്തിയ പണം കണ്ടെത്തണം’ എന്ന്. പിടിവിട്ട പാതിരാ റെയ്ഡിന് പിന്നാലെ സിപിഎം കൊടുത്ത പരാതിയില്‍ ഇപ്പോഴും എഫ്ഐആര്‍ ഇടാനുള്ള ആത്മവിശ്വാസം പൊലീസിനായിട്ടില്ല. ഇന്ന് ചേലക്കര വരെ വന്ന്, പ്രസംഗിച്ച് പോയ മുഖ്യമന്ത്രിയും.. കഴിഞ്ഞ നാല് ദിവസമായി കേരളം ചര്‍ച്ച ചെയ്യുന്ന പെട്ടിക്കാര്യം അറിഞ്ഞതായി കാണിച്ചില്ല. അതേ പറ്റി മിണ്ടിയില്ല. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു പെട്ടി അടയ്ക്കാന്‍ തിടുക്കമാര്‍ക്ക്, എന്തുകൊണ്ട്?