TOPICS COVERED

പി.പി.ദിവ്യയെ കറിവേപ്പില പോലെ സിപിഎം വലിച്ചെറിയില്ല, കരളിന്‍റെ കഷ്ണം പോലെ ചേര്‍ത്തുതന്നെ വയ്ക്കും. തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിച്ചതിന് ശേഷം, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി. കൂട്ടത്തില്‍ ഒന്നു കൂടി എം.വി.ജയരാജന്‍ പൊതുമധ്യേ, പൊതിയാതെ തന്നെ പറഞ്ഞു. എം.ഡി.എം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും പറയുന്ന രണ്ടുപക്ഷം നാട്ടിലുണ്ട്. അതുകൊണ്ട് ആരെയും തള്ളണ്ട, കൊള്ളുകയും വേണ്ട എന്ന്.  നവീന്‍ ബാബു കൈക്കൂലിക്കാരനാണെന്ന പ്രചാരണം ഏറ്റെടുത്ത്, സിപിഎം നടത്തുന്ന പരസ്യപ്രഖ്യാപനമായി വ്യാഖ്യാനിക്കാന്‍ വക നല്‍കുന്നു ഇത്. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു.  അപ്പോള്‍, സിപിഎമ്മിന് എത്ര നിലപാട്  ? ഇപ്പോള്‍ എന്ത് നിലപാട്. 

ENGLISH SUMMARY:

Counter point discussing about Kannur cpm protects pp divya in adms death