ഇ.പി.ജയരാജന്റെ ആത്മകഥ ആരെഴുതിയതാണ് എന്ന ചോദ്യത്തിന് രണ്ടാം ദിവസവും ഉത്തരമായിട്ടില്ല. അഥവാ ഉത്തരം പുറത്തുകൊണ്ടുവരാന്‍ തല്‍പരകക്ഷികള്‍ക്കത്ര താല്‍പര്യമില്ല എന്നും പറയാം. തന്നെ വ്യക്തിപരമായി നശിപ്പിക്കാനാണെന്ന് ആവര്‍ത്തിച്ച ഇ.പിയുടെയും ചില വിശദീകരണങ്ങളില്‍ ചോര്‍ച്ചയുണ്ട്. ഡി.സി.ബുക്സാകട്ടെ എവിടെയും തൊടാത്ത എന്നാല്‍ നിലപാടില്‍ നിന്നു പിന്നോട്ടു പോകാത്ത ഒരു വിശദീകരണം മാത്രമാണ് നല്‍കിയത്. പാലക്കാട്ടെ വോട്ടെടുപ്പു കൂടി മുന്നില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്കെന്തായാലും ഇ.പിയെ പരസ്യമായി തള്ളാനും ചോദ്യം ചെയ്യാനും വയ്യ. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇ.പിയുടെ ആത്മകഥയുടെ ആത്മാവാര്?