വയനാട് ഈ രാജ്യത്തിന്‍റെ ഭാഗമാണ്. 251 പേര്‍ മരിക്കുകയും 47 പേര്‍ ഇപ്പോളും കാണാതാവുകയും ചെയ്തിരിക്കുന്ന ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന നാട്. കേന്ദ്രസര്‍ക്കാരിനോട് ചോദിക്കുന്നത് അര്‍ഹതപ്പെട്ട സഹായമാണ്. ദേശീയ ദുരന്തം എന്ന പ്രഖ്യാപനം സാങ്കേതികമായി സാധ്യമല്ലായിരിക്കാം, പക്ഷെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കല്‍ സാധ്യമാണ് ഓഗസ്റ്റ 8ന് ദുരന്ത ഭൂമി സന്ദര്‍ശിച്ച കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് എവിടെപ്പോയി? സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലുള്ള 783 കോടി വയനാട്ടില്‍ വിനിയോഗിക്കാന്‍ കഴിയില്ല എന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ നിലാപിടിന് ന്യായീകരണമുണ്ടോ? പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം എന്തെല്ലാം ചെയ്തിരിക്കുന്നു. കര്‍ണാടകയും തമഴ്നാടും നടത്തിയത് പോലുള്ള നിയമയുദ്ധത്തിലേക്ക് കേരളവും കടക്കേണ്ടി വരുമോ?കരുണയില്ലാത്ത കേന്ദ്രമോ?