ദുരിതാശ്വാസം വൈകിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിൽ കടുത്ത നിരാശയിലാണ് വയനാട് മുണ്ടക്കൈയിലെ ദുരന്തബാധിതർ. ദുരന്ത ഭൂമിയിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയോട് വേദന കടിച്ചമർത്തി ആശങ്ക പറഞ്ഞ അനിൽ കുമാറും ആ കൂട്ടത്തിലുണ്ട്.. ദുരന്തബാധിതരുടെ പ്രതികരണം കാണാം..
ദുരന്തത്തിനു പിന്നാലെ വയനാട്ടിലെത്തിയ പ്രധാനമന്ത്രി ഏറെ നേരം അനിൽ കുമാറിനോട് സംസാരിച്ചതാണ്. കൂടെയുണ്ടാകുമെന്ന ഉറപ്പിൽ വേദന മറന്നയാളാണ് അനിൽ. പക്ഷേ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ സമീപനംമൂലം പ്രതീക്ഷയറ്റ കൂട്ടത്തിൽ അനിലുമുണ്ട്. ലീലാവതിയമ്മക്കും മദസ്വാമിക്കും അത് തന്നെയാണ് ആശങ്ക
പുനരധിവാസം കാത്ത് വാടക വീടുകളിൽ കഴിയുന്ന മനുഷ്യർക്ക് കേന്ദ്ര തീരുമാനം വലിയ ആശങ്കയാണുണ്ടാക്കിയത്. 6.5 മണിക്കൂറോളം നീണ്ട പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വലിയ ആശ്വാസത്തിലായിരുന്നു എല്ലാവരും നാന്നൂറിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ട മഹാ ദുരന്തം, പൂർണ പുനരധിവാസത്തിനാവശ്യമായ ഭൂമി പോലും ഇതുവരേ ഏറ്റെടുത്തിട്ടില്ല, കട ബാധ്യത എഴുതി തള്ളുകയോ ധനസഹായം അനുവദിക്കുകയോ ചെയ്തിട്ടില്ല.. അങ്ങനെയിരിക്കെയാണ് കേന്ദ്രം മുഖംതിരിക്കുന്നത്. പ്രതിഷേധത്തിനൊരുങ്ങുകയാണ് ദുരന്ത ബാധിതരുടെ ആക്ഷൻ കമ്മിറ്റികൾ.