അത്യന്തം നാടകീയത നിറഞ്ഞ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് അതിന്‍റെ ക്ലൈമാക്സിനോട് അടുക്കുകയാണ്. നാളെയാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. മൂന്നുമുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ മൂന്നുപക്ഷത്തുമുണ്ട് ആശങ്കകളും പ്രതീക്ഷകളും. ഓരോദിവസവുമെന്നോണം വിഷയങ്ങള്‍ മാറിമറിഞ്ഞ് ഏറ്റവും ഒടുവില്‍, സന്ദീപ് വാരിയര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയതാണ് പ്രധാന ചര്‍ച്ച. ഇന്ന് പാണക്കാട്ടെത്തിയ സന്ദീപിനെ ലീഗ് നേതാക്കള്‍ ഊഷ്മളമായി സ്വീകരിച്ചു. ഒരുകാലത്ത് നിശിതമായി വിമര്‍ശിച്ച, ലീഗിന്‍റെ മതേതര നിലപാടിനെ വാഴ്ത്തി സന്ദീപ് വാരിയര്‍. സന്ദീപിനെ ലീഗുകാര്‍ക്ക് ശരിക്കറിയാമെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനം..മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസ്വസ്ഥതയെന്ന് പ്രതിപക്ഷനേതാവ്. സന്ദീപിന് പിന്നാലെ ചില ബിജെപി കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. ക്ലൈമാക്സിലേക്കടുക്കുമ്പോള്‍ ആരാണ് കരുത്തര്‍?