കോലാഹലമയമായ പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് നാളെ വോട്ടെടടുപ്പ്. അവസാനമണിക്കൂറില്‍ കളം നിറഞ്ഞത് ഇടതുമുന്നണിയുടെ പത്രപരസ്യം. സരിന് തരംഗമെന്ന തലക്കെട്ടിലായിരുന്നു പരസ്യമെങ്കിലും സന്ദീപ് വാരിയര്‍ തരംഗമായിരുന്നു ഉള്ളടക്കം. രണ്ട് മുസ്ലിം സംഘടനകളുടെ പത്രങ്ങളില്‍ മാത്രമാണ് എല്‍.ഡി.എഫിന്റെ ഈ പരസ്യം വന്നത്. പിണറായി വിജയന് പാഷാണം വര്‍ക്കിയായി മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷത്തിന്റെ പരിഹാസം, സന്ദീപ് പറയാത്തതൊന്നും പരസ്യത്തിൽ ഇല്ലെന്ന് സി.പി.എം ന്യായീകരണം. വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ടിന്റെ പൊലിപ്പിച്ച വേര്ഷനെന്ന് ഷാഫി പറമ്പില്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പരസ്യത്തില്‍ രഹസ്യമുണ്ടോ?