പെട്ടി മുതല്‍ പത്രം വരെ നീണ്ട പൊട്ടലും ചീറ്റലും പ്രചാരണത്തിനൊടുവില്‍ പാലക്കാടന്‍ ജനത നിര്‍ണായക വിധിയെഴുതി. അവസാന മണിക്കൂറില്‍ അങ്ങിങ്ങായി കയ്യാങ്കളി. വാക്പോര്. പോളിങ് സമയം അവസാനിക്കുമ്പോഴും നാല്‍പതിലേറെ ബൂത്തുകളില്‍ നീണ്ട ക്യൂ. ആകെ, നോക്കുമ്പോള്‍ പോളിംങ് ശതമാനക്കണക്കില്‍ പ്രതീക്ഷിച്ചപോലെ നേരിയ ഇടിവ്. പക്ഷേ, മുണികളുടെ ആത്മവിശ്വാസത്തിന് ഇടിവില്ല. വര്‍ധിത വീര്യത്തോടെ യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും പ്രതികരിക്കുന്നു. വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ഫേസ്ബുക്ക് പോസ്റ്റ്, യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കെന്ന്. പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന എന്‍ഡിഎ മൂന്നാം സ്ഥാനത്തേക്കെന്ന്. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. പാലക്കാട്ട് ജനം‘ഡീല്‍’ ഉറപ്പിച്ചത് ആരോട് ? വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ അങ്കലാപ്പാര്‍ക്ക് ?