എല്‍ഡിഎഫിന്‍റെ വിവാദപത്രപ്പരസ്യത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഒരിക്കലും ഒരു ഇടതുപക്ഷപ്രസ്ഥാനം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്നലെ പര്യസ്യത്തിലൂടെ ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു ഗവണ്‍മെന്‍റിന്‍റെ നേട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നതില്‍ കുഴപ്പമില്ല. സ്ഥാനാര്‍ഥിയുടെ ഗുണകങ്ങളെ കുറിച്ച് വര്‍ണിക്കുന്നതില്‍ തെറ്റില്ല. പക്ഷേ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒരു വ്യക്തി അദ്ദേഹം മുന്‍പ് സ്വീകരിച്ച രാഷ്ട്രീയ നയം, അതിനെ ഫോക്കസ് ചെയ്തുകൊണ്ട് ഒരു വര്‍ഗീയ രീതിയിലാണ് പ്രചരണം നടത്തിയത്. അതൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചെയ്യാന്‍ കൊളളാവുന്ന കാര്യമല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിഡിയോ കാണാം.